പന്തിന് സെഞ്ച്വറി ഇല്ലെങ്കിൽ എന്താ! നേടിയത് കിടിലൻ റെക്കോഡ്
ഇന്ത്യ-ന്യൂസിലാൻഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പന്തിന് സെഞ്ച്വറി ഇല്ലെങ്കിൽ എന്താ! നേടിയത് കിടിലൻ റെക്കോഡ്
ഇന്ത്യ-ന്യൂസിലാൻഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.മത്സരത്തിന്റെ നാലാം ദിവസം ഒരു തകർപ്പൻ നേട്ടമാണ് റിഷബ് പന്ത് സ്വന്തമാക്കിയത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2500 റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.
99 റൺസ് നേടിയാണ് പുറത്തായത്. സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ പന്ത് മടങ്ങുകയായിരുന്നു. 9 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ഇന്ത്യക്കായി നേടി സർഫറാസ് ഖാൻ സെഞ്ച്വറിയും നേടി. 195 പന്തിൽ 150 റൺസ് ആണ് താരം നേടിയത്. 18 ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.
രോഹിത് 63 പന്തിൽ 52 റൺസും നേടി.എട്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.
ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി. കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു